Posts

Showing posts from June, 2022

പ്രവേശനോത്സവം 1999

Image
 ആദ്യ അധ്യയനവർഷത്തിലെ രണ്ടാമത്തെ പ്രവേശനോത്സവം :                           1999 ലെ ഒരു ഇടവപ്പാതി കാലത്തായിരുന്നു എന്നെ രക്ഷിതാക്കൾ " ശ്രീ അഗസ്ത്യ വിദ്യാനികേതനിൽ " ചേർത്തത്. ഒരു പരിധിവരെ നൈതീക ശിക്ഷാരീതി അവലംബിച്ചിരുന്ന വിദ്യാലയത്തിൽ L. K. G, U. K. G എന്ന പേരുകൾക്ക് പകരം 'അരുൺ' 'ഉദയ' എന്നായിരുന്നു. തുടർന്നുള്ള ക്ലാസ്സുകൾക്ക് പ്രഥമ, ദ്വിതീയ,  തൃതീയ   എന്നിങ്ങനെ പോകുന്നു. ഇന്ന് ക്ലാസ്സ് റൂം ഭിത്തികളിൽ നിറഞ്ഞുനിൽക്കുന്ന ഇംഗ്ലീഷ് അക്ഷരമാലകൾക്കും പഴഞ്ചൊല്ലുകൾക്കും പകരം അന്ന് ഞങ്ങളുടെ ക്ലാസ്സിൽ അക്ഷര ശ്ലോകങ്ങളും അപ്തവാക്യങ്ങളും ആയിരുന്നു.  എന്റെ ആദ്യത്തെ പ്രവേശനോത്സവം എന്തുകൊണ്ടോ ഞാനിന്ന് ഓർക്കുന്നില്ല.  എന്നാൽ അരുൺ ക്ലാസ്സിൽ ഇരിക്കവേ തന്നെ എന്നെ' ഉദയ 'ക്ലാസ്സിലേക്ക് അധ്യാപകർ നിർദ്ദേശിച്ചു. എന്തിനെന്നാൽ അരുൺ ക്ലാസിൽ വച്ച് തന്നെ സംഖ്യാശ്രേണി ഒന്നു മുതൽ നൂറ് വരെ തനിച്ച് എഴുതി അദ്ധ്യാപികയെ കാണിച്ചു. അധ്യാപിക അല്ല 'ചേച്ചി '. ' സുലോചന ചേച്ചി' എന്റെ ആദ്യത്തെ അധ്യാപിക. വിദ്യാലയത്തിന്റെ ശിക്ഷാ രീതിയിൽ ഞങ്ങൾ ...