പ്രവേശനോത്സവം 1999


 ആദ്യ അധ്യയനവർഷത്തിലെ രണ്ടാമത്തെ പ്രവേശനോത്സവം :











                          1999 ലെ ഒരു ഇടവപ്പാതി കാലത്തായിരുന്നു എന്നെ രക്ഷിതാക്കൾ " ശ്രീ അഗസ്ത്യ വിദ്യാനികേതനിൽ " ചേർത്തത്. ഒരു പരിധിവരെ നൈതീക ശിക്ഷാരീതി അവലംബിച്ചിരുന്ന വിദ്യാലയത്തിൽ L. K. G,
U. K. G എന്ന പേരുകൾക്ക് പകരം 'അരുൺ' 'ഉദയ' എന്നായിരുന്നു. തുടർന്നുള്ള ക്ലാസ്സുകൾക്ക് പ്രഥമ, ദ്വിതീയ,  തൃതീയ   എന്നിങ്ങനെ പോകുന്നു. ഇന്ന് ക്ലാസ്സ് റൂം ഭിത്തികളിൽ നിറഞ്ഞുനിൽക്കുന്ന ഇംഗ്ലീഷ് അക്ഷരമാലകൾക്കും പഴഞ്ചൊല്ലുകൾക്കും പകരം അന്ന് ഞങ്ങളുടെ ക്ലാസ്സിൽ അക്ഷര ശ്ലോകങ്ങളും അപ്തവാക്യങ്ങളും ആയിരുന്നു.

 എന്റെ ആദ്യത്തെ പ്രവേശനോത്സവം എന്തുകൊണ്ടോ ഞാനിന്ന് ഓർക്കുന്നില്ല.
 എന്നാൽ അരുൺ ക്ലാസ്സിൽ ഇരിക്കവേ തന്നെ എന്നെ' ഉദയ 'ക്ലാസ്സിലേക്ക് അധ്യാപകർ നിർദ്ദേശിച്ചു. എന്തിനെന്നാൽ അരുൺ ക്ലാസിൽ വച്ച് തന്നെ സംഖ്യാശ്രേണി ഒന്നു മുതൽ നൂറ് വരെ തനിച്ച് എഴുതി അദ്ധ്യാപികയെ കാണിച്ചു. അധ്യാപിക അല്ല 'ചേച്ചി '. ' സുലോചന ചേച്ചി' എന്റെ ആദ്യത്തെ അധ്യാപിക. വിദ്യാലയത്തിന്റെ ശിക്ഷാ രീതിയിൽ ഞങ്ങൾ അദ്ധ്യാപികമാരെ ചേച്ചി എന്നാണ് വിളിച്ചിരുന്നത്.

 അങ്ങനെ അടുത്ത ദിവസം രക്ഷിതാക്കളെയും കൂട്ടി പുത്തൻ ഉടുപ്പും ഒക്കെ ഇട്ടു വരാൻ നിർദ്ദേശിച്ചു. മനസ്സിൽ എന്തെന്നറിയാത്ത സന്തോഷം. ഞാൻ മാത്രം ഉദയാ ക്ലാസിലേക്ക് ജയിച്ചിരിക്കുന്നു. ഞാൻ ഒരു സംഭവം തന്നെ😂. ഇന്ന് എനിക്ക് മാത്രം കളർ ഡ്രസ്സ് മറ്റെല്ലാവർക്കും യൂണിഫോം.കൂട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്ത് നടക്കാം. മനസ്സിൽ സന്തോഷം അലയടിച്ചു. ഫ്രോയിഡിന്റെ ഇലക്ട്രാ കോംപ്ലക്സും ഇഡിപ്പസ് കോംപ്ലക്സ് തിയറി എല്ലാം പഠിച്ചത് ഇപ്പോഴാണ്. അന്ന് അച്ഛന്റെ കൂടെ പോകാൻ ആണ് ഏറ്റവും ഇഷ്ടം. വിദേശത്ത് ജോലി ചെയ്യുന്ന അച്ഛൻ നാട്ടിൽ ഉണ്ടായത് സന്തോഷം ഇരട്ടിയായി. അങ്ങനെ അമ്മയോടൊപ്പം അച്ഛന്റെ കയ്യിൽ പിടിച്ച് ഒരു ആന ചന്തത്തിൽ ക്ലാസ്സിലെത്തി. അച്ഛൻ കൊണ്ടുവന്ന പുത്തനുടുപ്പും ബോയും പുതിയ ചെരിപ്പും.

 അധ്യാപകർ വളരെ നല്ല സ്വീകരണത്തോടെ എന്നെ ഉദയ ക്ലാസിൽ ഇരുത്തി. ഉയരം കുറഞ്ഞ കുഞ്ഞു ബെഞ്ചുകൾ മാത്രം. അന്ന് ഡെസ്ക് ഇല്ലായിരുന്നു. പുതിയ കൂട്ടുകാർ ഇനി എല്ലാവരെയും പേര് വിളിക്കാം. ഉദയ ക്ലാസിലിരുന്ന് ഞാൻ പുറകിലേക്ക് തിരിഞ്ഞു നോക്കി. അരുൺ ക്ലാസിൽ ഇരിക്കുന്ന പഴയ കൂട്ടുകാരെ എനിക്ക് കാണാം. എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുന്നു. പുത്തനുടുപ്പും ബോയും കൊള്ളാമായിരിക്കും. പ്രൗഡിയോടെ ഞാൻ അവരെ നോക്കി.

ബെല്ലടിച്ചു ഇടവേളയായി. ആന ചന്തത്തിനിടയിൽ ഒരു കാര്യം ശ്രദ്ധിച്ചത് അപ്പോഴായിരുന്നു. പുതിയ കൂട്ടുകാർ ആരും എന്നോട് ഇതുവരെ മിണ്ടിയില്ല. എല്ലാവരും എന്തോ ഒരു സംഭവം കണ്ടതുപോലെ എന്നെ നോക്കുന്നു. ആരും ആരും കൂട്ടുകൂടുന്നുമില്ല. അന്നു മുഴുവൻ ഞാൻ ആ ക്ലാസ്സിൽ ഇരുന്നു. രാവിലെ ഉണ്ടായ പ്രൗഢി ഒക്കെ പതിയെ പതിയെ കുറഞ്ഞു തുടങ്ങി. എങ്ങനെയെങ്കിലും വീട്ടിൽ എത്തിയാൽ മതി എന്നായി. വീട്ടിലെത്തി കാര്യം അവതരിപ്പിച്ചു. എനിക്ക് പുതിയ ക്ലാസ്സ് വേണ്ട. പഴയ കൂട്ടുകാരെ തന്നെ മതി. അധ്യാപകരും രക്ഷിതാക്കളും പറഞ്ഞു നാളെ ശരിയാകും, എന്നൊക്കെ. ഞാൻ തയ്യാറായില്ല വീർപ്പുമുട്ടിയ അവസ്ഥയായിരുന്നു. അടുത്ത ദിവസം വീണ്ടും പഴയ ക്ലാസ്സിലെത്തി. ജാഡകൾ ഒന്നും ഇല്ലാത്ത പാവം ഞാൻ😂. കൂട്ടുകാർ എന്നെ അടുത്തിരുത്തി. ഇടവേളയ്ക്ക് ഞങ്ങളൊന്നിച്ച് അന്നത്തെ ഹിറ്റ് പാട്ട് പാടി.......
🎼...🎵🎶...🎵🎼...🎶
 കാട്ടിലെ മാനിന്റെ  തോലു കൊണ്ടുണ്ടാക്കി........
മാരാരു പണ്ടൊരു ചെണ്ട..........
കോലൊണ്ട് തൊട്ടാൽ ചിരിക്കുന്ന ചെണ്ട........ മേള തഴമ്പുള്ള ചെണ്ട.............🎵🎶🎼
 നിലച്ചുപോയ ശ്വാസം തിരിച്ചുകിട്ടിയത് അപ്പോഴായിരുന്നു 😁.









     

ഒരു മത്സരം എന്നതിലുപരി ഇന്നീ ബ്ലോഗ് എഴുതുന്നത് ഒരു നിമിത്തമായി ഞാൻ കണക്കാക്കുന്നു. എന്തെന്നാൽ ഇന്നെന്റെ  മോളുടെ L. K. G. ക്ലാസിലെ ആദ്യദിനം ആയിരുന്നു. കുഞ്ഞിന്റെ കയ്യും പിടിച്ച് സ്കൂളിലൂടെ നടക്കുമ്പോൾ മനസ്സിൽ ഓടിയെത്തിയ മറക്കാനാവാത്ത സ്മരണകൾ ആയിരുന്നു  ഇതെല്ലാം. ഇന്നേ ദിവസം രാത്രി ഇത് ബ്ലോഗിൽ കുറിക്കുമെന്ന്  ഒരു തെല്ലുപോലും പ്രതീക്ഷിച്ചതല്ല. നെഞ്ചോട് ചേർത്ത ഒരുപിടി ഓർമ്മകളെ എക്കാലവും ഓർക്കാൻ അവസരം ഒരുക്കിത്തന്ന ഞങ്ങളുടെ പ്രിയപ്പെട്ട ശാലിനി ടീച്ചറുടെ ആദർശ കലാലയമായ  Mar Theophilus Training College ന് ഹൃദയത്തിൽ നിന്നും ഒരായിരം സ്നേഹപുഷ്പങ്ങൾ...................
😍❤️❤️💞🌹💞❤️❤️😍


    ചിന്തിത. N
    ( ശ്രീനാരായണഗുരു കൃപ
 ബിഎഡ് കോളേജ് ,
 പോത്തൻകോട്.
Phone : 7510818335 )





Comments

Popular posts from this blog

BLOOM'S TAXONOMY